വിദ്യാർഥിനികളുടെ പീഡന പരാതിയിൽ പൊന്നാനിയിലെ മൂന്ന് മദ്രസ അധ്യാപകർ അറസ്റ്റിൽ

വിദ്യാർഥിനികളുടെ പീഡന പരാതിയിൽ പൊന്നാനിയിലെ മൂന്ന് മദ്രസ അധ്യാപകർ അറസ്റ്റിൽ

പൊന്നാനി: മൂന്ന് വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് മദ്രസ അധ്യാപകരുൾപ്പെടെ നാലു പേർ പോക്സോ കേസിൽ അറസ്റ്റിൽ. പാലപ്പെട്ടിയിലെ സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് വിദ്യാർഥികൾ പീഡന വിവരം പുറത്ത് പറയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
എട്ട് വയസായിട്ടും പഠനമാരംഭിക്കാത്ത അസം സ്വദേശികളുടെ കുട്ടിയെ സ്കൂളിലേക്ക് കൈപിടിച്ച് കൗൺസിലർ
വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54), പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64), പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50), പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67) എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
മൂന്ന് പേർ വിദ്യാർഥികളെ പഠിപ്പിക്കുന്ന അധ്യാപകരും, മറ്റൊരാൾ ഒരു വിദ്യാർഥിയുടെ അയൽവാസിയുമാണ്. നാലു പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Sharing is caring!