മലപ്പുറം ജില്ലയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുപേരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം ജില്ലയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ അഞ്ചുപേരെ കാപ്പ ചുമത്തി നാടുകടത്തി

മലപ്പുറം: ജില്ലയില്‍ നിന്നും അഞ്ചുപേരെ കാപ്പ ചുമത്തി നാട് കടത്തി. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളായവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്.

പാണ്ടിക്കാട് പന്തല്ലൂര്‍ കിടങ്ങയം സ്വദേശി കിഴക്കുപറമ്പന്‍ അബ്ദുല്‍ ഹഖ് (26), മങ്കട കൂട്ടിലിലെ നായ്ക്കത്ത് ഷറഫുദ്ധീന്‍ (35), ചോക്കാട് വാളക്കുളം ലക്ഷംവീട് കോളനിയിലെ മുതുകുളവന്‍ ഫായിസ് (25), പരപ്പനങ്ങാടി നെടുവ ചാപ്പടിയിലെ പൂഴിക്കാരന്റെ പുരക്കല്‍ വീട്ടില്‍ ഷറഫുദ്ധീന്‍ (29), എടവണ്ണ കുണ്ടുതോടിലെ അരിമ്പ്ര അയൂമ്പ് (44) എന്നിവരെയാണ് കാപ്പ നിയമപ്രകാരം ആറു മാസത്തേക്ക് നാടു കടത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
സ്ഥിരമായി മണല്‍ കടത്തുന്ന അയൂബ് ആഴ്ച്ചയില്‍ ഒരിക്കല്‍ നിലമ്പൂര്‍ ഡി വൈ എസ് പി മുമ്പാകെ ഹാജരാകണം. മറ്റുള്ള പ്രതികലെ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും പൂര്‍ണമായും വിലക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഉത്തര മേഖള ഐ ജി നീരജ് കുമാര്‍ ഗുപ്തയാണ് ഉത്തരവിറക്കിയത്. വിലക്ക് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ മൂന്ന് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മതസംഘടനകളിൽ രാഷ്ട്രീയ താൽപര്യത്തോടെ ഇടപെടുന്നതിൽ നിന്ന് ലീ​ഗ് പിൻമാറണമെന്ന് എസ് ഡി പി ഐ
ജില്ലയില്‍ ഈ വര്‍ഷം നിരവധി കേസുകളില്‍ പ്രതികളായിട്ടുള്ള മൂന്ന് പേരെ കാപ്പ നിയമപ്രകാരം തടവിലാക്കുകയും 13 പേരെ നാടുകടത്തുകയും ചെയ്തു. ജില്ലയിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Sharing is caring!