ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു

ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു

വേങ്ങര: ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. വേങ്ങര ചെളിടയ് മങ്ങോടൻ ഹംസകുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈൻ ആണ് മരിച്ചത്. മാതവ് അനീസയുടെ ചെമ്മാട് സി കെ ന​ഗറിലെ വീട്ടിൽ വെച്ചാണ് അപകടം.

അമ്മയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടി. കുരു തൊണ്ടയിൽ കുടുങ്ങി ശ്വാസ തടസം നേരിട്ട ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. പക്ഷേ അപ്പോഴേക്കും മരിച്ചിരുന്നു.
കരിപ്പൂരിൽ ജീൻസിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമിച്ച അര കിലോ​ഗ്രാം സ്വർണം പിടികൂടി
മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റമോർട്ടം നടത്തിയ ശേഷം മൃതദേഹം ഖബറടക്കി. സഹോദരനങ്ങൾ മുഹമ്മദ് അഫഅന, ഫാത്തിമ നസ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!