കരിപ്പൂരിൽ ജീൻസിൽ തേച്ച് പിടിപ്പിച്ച് കടത്താൻ ശ്രമിച്ച അര കിലോഗ്രാം സ്വർണം പിടികൂടി
കരിപ്പൂർ: ജീൻസിൽ തേച്ചുപിടിപ്പിച്ച് കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. മുപ്പതു ലക്ഷം രൂപയോളം വില മതിക്കുന്ന അര കിലോഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കോഴിക്കോട് കാരന്തൂർ സ്വദേശിയായ കലങ്ങോടു കുന്നുമ്മൽ സനുബീിനനെ (36) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഉദ്യോഗസ്ഥരുടെ പരിശോധനയയിൽ ഇയാൾ വസ്ത്രത്തിൽ സ്വർണം തേച്ചു പിടിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. 1029ഗ്രാം തൂക്കമുള്ള ജീന‍്സാണ് ഇയാളിൽ നിന്നും പിടികൂടിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]