വിമാന ടിക്കറ്റില്‍ അഞ്ചിരട്ടി വര്‍ധന; ഗള്‍ഫ് സെക്ടറില്‍ നിരക്ക് അരലക്ഷത്തിന് മുകളില്‍. കരിപ്പൂര്‍-ദുബായ് നിരക്ക് 50000 ന് മുകളിലായി.

വിമാന ടിക്കറ്റില്‍ അഞ്ചിരട്ടി വര്‍ധന; ഗള്‍ഫ് സെക്ടറില്‍ നിരക്ക് അരലക്ഷത്തിന് മുകളില്‍.  കരിപ്പൂര്‍-ദുബായ് നിരക്ക് 50000 ന് മുകളിലായി.

കരിപ്പൂര്‍: അമിത ലാഭം ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു. കേരളത്തില്‍നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള നിരക്കാണ് എയര്‍ ഇന്ത്യയും വിദേശ വിമാനക്കമ്പനികളും അഞ്ചിരട്ടിയോളം ഉയര്‍ത്തിയിരിക്കുന്നത്. ഗള്‍ഫ് സെക്ടറിലാണ് വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്. കരിപ്പൂര്‍–ദുബായ് നിരക്ക് അരലക്ഷത്തിന് മുകളിലായി. കരിപ്പൂര്‍-ഷാര്‍ജ സെക്ടറിലും. നെടുമ്പാശേരി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്നുള്ള ടിക്കറ്റ് നിരക്കും 50,000
രൂപയ്ക്കുമുകളിലാണ്. കഴിഞ്ഞ മാര്‍ച്ച് 31 വരെ 9000 മുതല്‍ 12,000 വരെയായിരുന്ന ടിക്കറ്റ് നിരക്കുകള്‍ക്കാണ് ഇത്രയും വലിയ വര്‍ദ്ധന.വേനലവധി കഴിഞ്ഞ് ഗള്‍ഫിലേക്കുള്ള മടക്കയാത്രയും ഗള്‍ഫില്‍ സ്‌കൂള്‍ അടയ്ക്കുന്നതും ലക്ഷ്യമിട്ടാണ് ഈ വര്‍ദ്ധന.
അതെ സമയം മാര്‍ച്ച് ഒന്നുമുതല്‍ വിമാന ഇന്ധനവില അഞ്ചുതവണ കുറഞ്ഞിരുന്നു.

Sharing is caring!