വിഷു ബംബർ ഒന്നാം സമ്മാനമായ 12 കോടി രൂപ തിരൂരിൽ വിറ്റ ടിക്കറ്റിന്

തിരൂർ: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ഒന്നാം സമ്മാനം തിരൂരിൽ വിറ്റ ടിക്കറ്റിന്. ആദർശ് സി.കെ (Agency no..m5087) എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചിരിക്കുന്നത്. എന്നാൽ ആരാണ് ഭാഗ്യവാനെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
മറ്റു സീരിസുകളിലെ ഇതേ നമ്പറിന് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറുപേർക്ക്. രണ്ടാം സമ്മാനം നേടിയ ടിക്കറ്റ് നമ്പർ – VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218. 12 കോടിയുടെ 10% ഏജൻസി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കിഴിച്ചുള്ള തുക ലോട്ടറി ഉടമയ്ക്ക് ലഭിക്കും.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പി സി ജോര്ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്ഗീയ പരാമര്ശത്തില് ബിജെപി നേതാവ് പി.സി ജോര്ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്ഗീയ ഇടപെടലും [...]