ചികിൽസയുടെ പേരിൽ കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ

വളാഞ്ചേരി: പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജ സിദ്ധനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. താനൂർ ഒട്ടുംപുറം സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. കുട്ടിയുടെ ചികിൽസയ്ക്കെന്ന് പറഞ്ഞ് വീട്ടുകാരെ പറ്റിച്ച് ഒരു ലക്ഷം രൂപ പറ്റിക്കുകയും ചെയ്തു.
കുട്ടിയുടെ രോഗം അത്ഭുത സിദ്ധികളിലൂടെ മാറ്റി തരാമെന്ന് പറഞ്ഞ് പിതാവിനെ സമീപിച്ച് കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പൂജാകർമങ്ങൾക്കായി ഒരു ലക്ഷത്തിലേറെ രൂപയാണ് ഇയാൾ കുട്ടിയുടെ പിതാവിനടുത്ത് നിന്ന് കൈപ്പറ്റിയത്. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. അവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
തെരുവ് നായയെ ബൈക്കിൽ കെട്ടി വലിച്ച് ക്രൂരത കാട്ടിയ അബ്ദുൽ കരീം പിടിയിൽ
മുഹമ്മദ് റാഫിക്കെതിരെ പലയിടത്തും തട്ടിപ്പ് കേസുകളുണ്ട്. കൂടാതെ പോലീസ് വേഷം ധരിച്ച് പണപ്പിരിവ് നടത്തിയ കേസും ഇയാൾക്കെതിരെ ഉണ്ട്. പോക്സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]