ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ഇരുമ്പുചോലയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാർ

ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ഇരുമ്പുചോലയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കുന്നില്ലെന്ന് പരാതിക്കാർ

തിരൂരങ്ങാടി: റെസ്റ്റോറന്റിൽ നിന്ന് ബ്രോസ്റ്റ് ചിക്കൻ കഴിച്ച അൻപതോളം പേർക്കു ഭക്ഷ്യവിഷബാധയുണ്ടായിട്ടും ഹോട്ടലിനെതിരേ നടപടിയെടുക്കുന്നില്ലെന്നു ഇരകൾ. രാഷ്ട്രീയസ്വാധീനത്തിൽ കേസ് അട്ടിമറിക്കുകയാണെന്നും നീതി തേടി തങ്ങൾ നിയമ പോരാട്ടത്തിനിറങ്ങുകയാണെന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിവിധ കുടുംബങ്ങളെ പ്രതിനിധീകരിച്ചെത്തിയവർ.

ഏപ്രിൽ 23നു രാത്രി 12ഓടെ എ.ആർ. നഗർ പഞ്ചായത്തിലെ ഇരുമ്പുചോലയിൽ പ്രവർത്തിക്കുന്ന ഹബ് ടൗൺ എന്ന റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണു ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്ന് ഇവർ പറഞ്ഞു. ഛർദിയും വയറിളക്കവും മറ്റു ലക്ഷണങ്ങളാലും അമ്പതോളംപേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.പരിശോധനയിൽ ഭക്ഷ്യവിഷബാധയാണെന്ന് തെളിഞ്ഞതായി ഇരകൾ പറയുന്നു. എന്നാൽ ഈ ഹോട്ടലിനെ സംരക്ഷിക്കുന്ന നിലപാടാണു എ.ആർ. നഗർ പഞ്ചായത്തും പൊലീസും സ്വീകരിക്കുന്നതെന്നു പരാതിക്കാർ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പിഴ അടപ്പിച്ച് വീണ്ടും ഹോട്ടൽ തുറന്നു പ്രവർത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിനാൽ പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി മുഖേനയും ജില്ലാ ഉപഭോക്തൃ കോടതി മുഖേനയും നിയമപരമായി പോരാടുമെന്നും ഭക്ഷ്യവിഷബാധ ഏറ്റ വിവിധ കുടുംബങ്ങളിൽ നിന്നുള്ളവർ പ്രസ് മീറ്റിൽ അറിയിച്ചു.
ചികിൽസയുടെ പേരിൽ കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പോക്സോ കേസിൽ അറസ്റ്റിൽ

Sharing is caring!