കിടിലൻ വൈബ് ഒരുക്കി ആൽമരം മ്യൂസിക് ബാൻഡ് പൊന്നാനിയിൽ

പൊന്നാനി: ‘എന്റെ കേരളം’ പ്രദർശന മേളയിലെ ആദ്യ ദിവസത്തെ അവസാന സാംസ്‌കാരിക പരിപാടിയായ ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടി ആസ്വദിക്കാൻ എത്തിയവർ നൊസ്റ്റാൾജിയയുടേയും അത്ഭുതത്തിന്റെയും വിവിധതലങ്ങളിലേക്ക് സ്വയം ആഴ്ന്നിറങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഒരു സംഘം ആളുകൾ ഒന്നോ രണ്ടോ സംഗീത അകമ്പടിയോടെ ഇഷ്ടമുള്ള പാട്ടുകൾ പാടിയപ്പോൾ ഒപ്പം പാടാനും താളം പിടിക്കാനും ചുവടുകൾ വെക്കാനും ആസ്വാദകർ മടിച്ചില്ല. ചടുലതാളങ്ങളും ശബ്ദഘോഷങ്ങളും നിറഞ്ഞ ബാൻഡുകളുടെ ലോകത്ത് വ്യത്യസ്തമായ സംഗീതാനുഭവം നൽകി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഹൃദയസ്പർശിയായ സംഗീതമാണ് ആൽമരത്തിന്റെ മുഖമുദ്ര. സംഗീത പ്രേമികൾ ഹൃദയത്തോടു ചേർത്ത മധുരഗാനങ്ങളെ അവയുടെ തനിമയും മാധുര്യവും നഷ്ടപ്പെടാതെ, ആസ്വാദകർക്കു മുന്നിൽ അവതരിപ്പിക്കുകയായായിരുന്നു പാലക്കാട് ചെമ്പൈ മ്യൂസിക് കോളേജിലെ പൂർവ വിദ്യാർത്ഥികളായ പതിനൊന്നോളം കലാകാരന്മാർ അടങ്ങുന്ന ഈ സംഗീത കൂട്ടായ്മ. ഓരോ വിഭാഗത്തിലും കഴിവ് തെളിയിച്ച അജയ്, രോഹിൻ, അക്ഷയ്, പ്രണവ്, പ്രത്യുഷ്, സാരംഗ്, വൈഷ്ണവ്, അൻഷാദ്, ശങ്കർ, ശ്രീഹരി, ലിജു എന്നിവരാണ് ആൽമരത്തിന്റെ നായകന്മാർ. ലയസാന്ദ്രമായ വരികൾ കോർത്തും മൃദുല മോഹന രാഗങ്ങൾ അടർത്തിയും ആൽമരം മ്യൂസിക് ബാൻഡ് എന്റെ കേരളത്തിന്റെ ഹൃദയം കവർന്നു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കരിപ്പൂരില്‍ രണ്ടുപേര്‍ പിടിയില്‍
കരിപ്പൂര്‍: ശരീരത്തിലൊളിപ്പ്ച്ച് കടത്താന്‍ ശ്രമിച്ച 1838 ഗ്രാം സ്വര്‍ണ മിശ്രിതം കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നും പിടികൂടി. ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്. ഇന്ന് [...]