അപകടത്തിൽ പരുക്കേറ്റ് റോഡരികിലെ പൈപ്പിനുള്ളിൽ കിടന്ന് തിരൂരിലെ യുവാവ് രക്തം വാർന്ന് മരിച്ചു

അപകടത്തിൽ പരുക്കേറ്റ് റോഡരികിലെ പൈപ്പിനുള്ളിൽ കിടന്ന് തിരൂരിലെ യുവാവ് രക്തം വാർന്ന് മരിച്ചു

തിരൂർ: തൃപ്പങ്ങോട് ചേമ്പുംപടിയിൽ ബീരാഞ്ചിറ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുന്തല്ലൂർ ചീരക്കുഴിയിൽ മുസ്തഫ-റഹ്യാനത്ത് ദമ്പതികളുടെ മകൻ മുഹമ്മദ് ഷിബിൽ (21) ആണ് മരിച്ചത്. ബൈക്കപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്ന് ര്കതം വാർന്നാണ് ഇയാൾ മരിച്ചത്.

പട്ടർനടക്കാവിലെ ഡിസൈനിങ് സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ഇന്നലെ രാത്രി 10.30ഓടെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. മുമ്പിൽ സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിച്ച് വീഴുകയായിരുന്നു. റോഡരികിൽ കിടന്ന പൈപ്പിനുള്ളിൽ ആരുടേയും ശ്രദ്ധയിൽപെടാതെയാണ് പരുക്കേറ്റ് ഇയാൾ കിടന്നത്. ബൈക്ക് യാത്രികനെ കാണാതെ നാട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പൈപ്പിനുള്ളിൽ കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Sharing is caring!