രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് നാളെ വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കും
മലപ്പുറം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ മോദി ഗവണ്‍മെന്റ് നടത്തുന്ന ഭരണകൂട വേട്ടയിലും ജനാധിപത്യകശാപ്പിലും പ്രതിഷേധിച്ച്‌കൊണ്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം നാളെ രാവിലെ 10 മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് സംഘടിപ്പിക്കും. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ സംഗമത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധ സംഗമം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ഉംറ തീർഥാടനത്തിന് മറവിൽ കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് വൻ സ്വർണ കടത്ത്, യാത്രാ ചെലവ് കമ്മിഷനായി നൽകും, പിടിയിലായത് നാലു പേർ
പ്രതിഷേധ സംഗമത്തില്‍ മുസ്‌ലിംലീഗ് ജില്ലാ ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രവര്‍ത്തകസമിതി അംഗങ്ങള്‍, പഞ്ചായത്ത്, മുനിസിപ്പല്‍ ഭാരവാഹികള്‍, സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പോഷക സംഘടനകളുടെ ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. എന്നിവര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കണ്ണൂര്‍ വിമാനത്താവളത്തിലെ പ്രതിഷേധ സംഗമം ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് മുന്നില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമും തിരുവനന്തപുരത്ത് അസംബ്ലി പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീറും ഉദ്ഘാടനം നിര്‍വ്വഹിക്കും.
RECENT NEWS
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് – പ്രതിഷേധ സംഗമം
മലപ്പുറം : സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്കിനിടനുബന്ധിച്ച് അസറ്റ് ( അസോസിയേഷൻ ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്) മലപ്പുറം സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ശമ്പള [...]