റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലപ്പുറത്തുകാരൻ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം രണ്ടായി

റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു മലപ്പുറത്തുകാരൻ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം രണ്ടായി

റിയാദ്: അൽ ഖർജിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. അൽ ഖർജിൽ ജോലി ചെയ്തിരുന്ന തുമ്പക്കുഴിയിൽ മുജീബ് റഹ്മാൻ (32) ആണ് മരിച്ചത്. സന്ദർശക വിസ പുതുക്കാൻ ബഹ്റൈൻ പോയി തിരിച്ചു വരുന്ന വഴിയുണ്ടായ കാറപകടത്തിൽ പരുക്കേറ്റ് മൂന്നാഴ്ച്ചയോളമായി ചികിൽസയിലായിരുന്നു.
മഞ്ചേരിയുടെ മണ്ണിൽ വീണ്ടുമൊരു ഫുട്ബോൾ മാമാങ്കം, സൂപ്പർ കപ്പ് യോ​ഗ്യത മത്സരങ്ങൾക്ക് നാളെ തുടക്കം
മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി ഹംസയുടെ ഭാര്യ ഖൈറുന്നീസ അപകടം ഉണ്ടായ സമയത്തു തന്നെ മരിച്ചിരുന്നു. മാർച്ച് 11നായിരുന്നു അപകടം. കിങ് ഖാലിദ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മുജീബിനേയും, ഭാര്യയേയും കഴിഞ്ഞ 22നാണ് നാട്ടിലെത്തിച്ചത്. രണ്ട് കുടുംബങ്ങളാണ് കാറിലുണ്ടായിരുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!