പ്രായപൂര്‍ത്തിയാകാത്ത അനിയന്‍ ബൈക്കോടിച്ച് അപകടം വരുത്തി, ജേഷ്ഠനെ ശിക്ഷിച്ച് മഞ്ചേരി കോടതി

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത അനുജന്‍ ബൈക്ക് ഓടിച്ച് അപകടം വരുത്തിയ കേസില്‍ ബൈക്കുടമയായ ജേഷ്ഠനെ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയുമാണ് നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് കോടതി പിഴ ചുമത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. അനുജന്‍, ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരു ബൈക്കിലുള്ള സുഹൃത്തുക്കളെയും കൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. ഇരു ബൈക്കുകളിലുമുള്ള നാലുപേര്‍ക്കും വീണ് പരിക്കേറ്റു.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]