പതിനാലുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ വാഹന ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി

പതിനാലുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ വാഹന ഡ്രൈവറുടെ ജാമ്യാപേക്ഷ തള്ളി

മഞ്ചേരി: വിദ്യാര്‍ഥിനിയുടെ പരാതിയില്‍ അറസ്റ്റിലായ സ്‌കൂള്‍ വാഹനത്തിന്റെ് ഡ്രൈവറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. പതിനാലുകാരിയ സ്‌കൂള്‍ വിദ്യാര്‍്ഥിനിയെ 2022 സെപ്റ്റംബറില്‍ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

മലപ്പുറം ഹാജിയാര്‍പള്ളി കൈനോട് ചെറുകാട്ടില്‍ മുഹമ്മദ് ഷിബിലി (24) ആണ് കേസിലെ പ്രതി. കഴിഞ്ഞ മാസം 11ന് മലപ്പുറം വനിതാ സെല്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Sharing is caring!