മലദ്വാരത്തിൽ ഒളിപ്പിച്ച് കരിപ്പൂരിൽ വീണ്ടും സ്വർണകടത്ത്, പിടിയിലായത് അബ്ദുൽ ഡാനിഷ്

കരിപ്പൂർ: മലാശയത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി കോഴിക്കോട് എയർ കസ്റ്റംസ്. റിയാദിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മലപ്പുറത്തെ പട്ടികവർഗക്കാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 23കാരനെ റിമാന്റ് ചെയ്തു
കോഴിക്കോട് നരിക്കുനി സ്വദേശിയായ പാറക്കാൽ അബ്ദുൽ ഡാനിഷ് (29) ആണ് സ്വർണം കടത്തിയത്. 43 ലക്ഷം രൂപയുടെ സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടികൂടിയത്. തന്റെ മലദ്വാരത്തിൽ മൂന്ന് കാപ്സൂളുകളിലായാണ് 813ഗ്രാം വരുന്ന സ്വർണ മിശ്രിതം സൂക്ഷിച്ചിരുന്നത്. 60,000 രൂപയ്ക്ക് വേണ്ടിയാണ് ഡാനിഷ് സ്വർണം കടത്താൻ തയ്യാറായത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് എ പി അനില്‍കുമാര്‍
മലപ്പുറം: വരാന്‍ പോകുന്ന തെരഞ്ഞടുപ്പുകളില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്ന് കെപിസിസി നിയുക്ത വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എംഎല്‍എ. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാര്‍ഥിയെ [...]