മലപ്പുറത്തെ പട്ടികവർഗക്കാരി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, 23കാരനെ റിമാന്റ് ചെയ്തു

നിലമ്പൂർ: പട്ടികവർഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ 23കാരനെ റിമാന്റ് ചെയ്തു. എടക്കര പോലീസ് അറസ്റ്റ് ചെയ്ത അമരമ്പലം കവളമുക്കട്ട വീരാളിമുണ്ട കോളനി ഒടുക്കൽ സുജിത്തിനെയാണ് നിലമ്പൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.
2022 ജൂലൈ മുതൽ കഴിഞ്ഞ മാസം വരെ 15 തവണയായി പീഡിപ്പിച്ചുവെന്നാണ് കേസ്. ശാരീരിക അസ്വസ്ഥതകൾ പതിവായതോടെ പെൺകുട്ടിയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാണിച്ചിരുന്നു. അപ്പോഴാണ് പീഡന വിവരം കുടുംബം അറിയുന്നത്. ആശുപത്രി അധികൃതരുടെ നിർദേശത്തിൽ പോലീസ് കേസെടുക്കുകയായിരുന്നു. അകമ്പാടം കുരിശുമ്പാറയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ചാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി അങ്ങോട്ട് കൊണ്ടുപോവുകയായിരുന്നു.
എടക്കര സർക്കിൾ ഇൻസ്പെക്ടർ എൻ ബി ഷൈജുവാണ് ഈ മാസം 15ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]