മഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മോഷണം, കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കരയിൽ പിടിയിൽ

മഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മോഷണം, കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കരയിൽ പിടിയിൽ

മഞ്ചേരി: മഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി കൊട്ടാരക്കരയിൽ മാല മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊട്ടാരക്കര കാവനാട് ശശി എന്ന വിളിക്കുന്ന ശശിയാണ് പിടിയിലായത്. ബൈക്കിൽ കറങ്ങിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.
സൗദിയിൽ സഹപ്രവർത്തകന്റെ കുത്തേറ്റ് മരിച്ച മലപ്പുറത്തുകാരന്റെ മൃതദേഹം ഖബറടക്കി
ഒന്നര വർഷത്തെ ജയിൽ വാസത്തിന് ശേഷം അടുത്തിടെയാണ് ശശി പുറത്തിറങ്ങിയത്. ജയിലിൽ നിന്നും പരിചയപ്പെട്ട ഉണ്ണി എന്ന ആളുമായി ചേർന്നാണ് മഞ്ചേരിയിൽ നിന്നും ബൈക്ക് മോഷ്ടിച്ചത്. തുടർന്ന് തൃശൂർ ജില്ലയിലെ വിവിധ ഭാ​ഗങ്ങളിൽ മോഷണം നടത്തി. മലബാർ കേന്ദ്രീകരിച്ച് ഒറ്റയ്ക്ക് സഞ്ചരിച്ചിരുന്ന സ്ത്രീകളുടെ മാല പിടിച്ചു പറിച്ചിരുന്ന ശശി ജയിൽ മോചിതനായ ശേഷമാണ് തൃശൂർ ജില്ലയിലും, തെക്കൻ ജില്ലകളിലുമായി മോഷണം വ്യാപിപ്പിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്. കവർന്ന ബൈക്കും, 23,000 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. ഇരുവരും ചേർന്ന് കൊടുങ്ങല്ലൂരിൽ നിന്നും ലയ എന്ന സ്കൂട്ടർ യാത്രികയുടെ ഏഴ് പവന്റെ മാല കവർന്നിരുന്നു. കൊട്ടാരക്കര ഇൻസ്പെക്ടർ വി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

Sharing is caring!