പുതുപൊന്നാനിയിൽ കിണർ ഇടിഞ്ഞ് ഒരാൾക്ക് പരിക്ക്

പുതുപൊന്നാനിയിൽ കിണർ ഇടിഞ്ഞ് ഒരാൾക്ക് പരിക്ക്

പൊന്നാനി: പുതുപൊന്നാനിയിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. കുറ്റിപ്പുറം സ്വദേശി മേയാട്ടുപറമ്പിൽ സുന്ദരരാജനാണ് (40)പരിക്കേറ്റത്.
പുതുപൊന്നാനി എം.ഐ ഗേൾസ് സ്കൂളിന് സമീപത്തെ പള്ളിത്താഴത്ത് ഷിഹാബിൻ്റെ വീട്ടിൽ പുതുതായി നിർമ്മിക്കുന്ന കിണർ ഇടിഞ്ഞാണ് അപകടം ഉണ്ടായത്. വൈകുന്നേരം നാലരയോടെയാണ് അപകടമുണ്ടായത്.അപകടത്തിൽ പരിക്കുപറ്റിയ കിണർ നിർമ്മാണ തൊഴിലാളി കുറ്റിപ്പുറം സ്വദേശി മേയാട്ടുപറമ്പിൽ സുന്ദരരാജിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് കിണറിൽ നിന്നും പുറത്തെടുത്തു. തുടർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുന്ദർ രാജിനൊപ്പം തൊഴിലാളികളായ ബാലകൃഷ്ണൻ (50), രതീഷ്(40) രാജൻ (45) എന്നിവരുമുണ്ടായിരുന്നു

Sharing is caring!