തിരൂരില്‍ പോക്സോ കേസില്‍ മദ്രസ്സ അധ്യാപകന്‍ അറസ്റ്റില്‍

മലപ്പുറം: വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകന്‍ തൃപ്രങ്ങോട് സ്വദേശിയായ ചോലായി നദീര്‍(26)നെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസയിലെ വിദ്യാര്‍ത്ഥിനിയോട് അടുപ്പം കാണിച്ച് മോശമായി പെരുമാറുകയായിരുന്നു പ്രതി. പിന്നീട് അധ്യാപകനോട് ശ്രദ്ധ കൊടുക്കാതിരുന്നതിനാല്‍ മോശം പെരുമാറ്റം ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വീട്ടുകാരെ വിവരം അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞദിവസം പ്രതിയെ ബീരാഞ്ചിറ ഭാഗത്ത് വെച്ച് പിടികൂടുകയായിരുന്നു. തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ ജിഷില്‍.വി സീനിയര്‍ സി.പി.ഒ ഷിജിത്ത് കെ.കെ സി.പി.ഒ അക്ബര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയ പിടികൂടിയത്. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RECENT NEWS

മനോദൗര്ബല്യമുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി, കോട്ടക്കലില് യുവാവ് അറസ്റ്റില്‍
കോട്ടക്കല്: മനോദൗര്ബല്യത്തിന് ചികില്സയില് കഴിയുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മക്കരപറമ്പ് വടക്കാങ്ങര സ്വദേശി സയിദ് സഹദ് കോയതങ്ങള് കരുമ്പന് തിരുത്തി (34) ആണ് അറസ്റ്റിലായത്. സഹോദരന് കൂട്ടിരിക്കാന് വന്ന [...]