മലപ്പുറത്ത് 5വയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

മലപ്പുറത്ത് 5വയസ്സുകാരനെ  ലൈംഗികാതിക്രമം  നടത്തിയ പ്രതിക്ക്  അഞ്ചുവര്‍ഷം  കഠിന തടവും 25,000 രൂപ  പിഴയും

മലപ്പുറം: മലപ്പുറത്തുവെച്ച് അഞ്ചുവയസ്സുകാരനെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് അ്ഞ്ചുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.
2014 മാര്‍ച്ച് മാസത്തിലെ 2 ദിവസങ്ങളിലായി പകല്‍ 12 മണിക്കും, 2 മണിക്കും ഇടയിലുള്ള സമയങ്ങളില്‍ അഞ്ചു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിയെ ലൈംഗികാതിക്രമം നടത്തിയതിന് വേങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി കണ്ണമംഗലം പടപ്പറമ്പിലെ കുഞ്ഞോളിപ്പടിക്കല്‍വീട്ടില്‍ സുജിതിനെയാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ 1 മാസം തടവും അനുഭവിക്കണം. പ്രതി പിഴ അടക്കുന്ന പക്ഷം പിഴ തുക കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം.

മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ശ്രീ. കെ. രാജേഷ് ആണ് ശിക്ഷ വിധിച്ചത്. വേങ്ങര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഹരിദാസന്‍. വി ആയിരുന്നു കേസ് രജിസ്റ്റര്‍ ചെയ്ത് കേസന്വോഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപാത്രം സമര്‍പ്പിച്ചതും. പ്രോസീക്യൂഷനു വേണ്ടി അഡ്വ. എ സോമസുന്ദരല്‍ ഹാജരായി. ഡി. സി. ആര്‍. ബി യിലെ അസി. സബ്. ഇര്‍സ്പെക്ടര്‍ സല്‍മ. എന്‍. വനിതാ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജിമോള്‍. പി. എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു

Sharing is caring!