മലപ്പുറത്ത് കോഴി വീണ 50അടി താഴ്ച്ചയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് തിരിച്ചു വഴുതി കിണറ്റില്‍ വീണു

മലപ്പുറത്ത് കോഴി വീണ 50അടി താഴ്ച്ചയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിയ യുവാവ് തിരിച്ചു വഴുതി കിണറ്റില്‍ വീണു

മലപ്പുറം: മലപ്പുറത്ത് കോഴി വീണ 50 അടി താഴ്ച്ചയുളള കിണര്‍ വൃത്തിയാക്കാനിറങ്ങിയ 45കാരന്‍ തിരിച്ച് കയുന്നതിനിടയില്‍ കാല്‍ വഴുതി കിണറ്റില്‍ വീണു. തുടര്‍ന്നു രക്ഷിക്കാനിറങ്ങിയ രണ്ടുപേര്‍ക്കു താഴ്ച്ചയിലേക്കിറങ്ങിയതോടെ ശ്വാസ തടസം വന്ന് തിരിച്ചു കയലറി.
അവസാനം രക്ഷകരായി അഗ്‌നിരക്ഷാ സേനയെത്തി 45കാരനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു.മലപ്പുറം തൊടുകുത്തു പറമ്പ് അയനിക്കുന്നന്‍ സാഹിദയുടെ വീട്ടിലെ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ മൂലപ്പറമ്പ് കിഴക്കന്‍ വീട്ടില്‍ സിദ്ധീഖിനെയാണ് മലപ്പുറത്ത് നിന്ന് എത്തിയ അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തിയത്. രണ്ടുപേര്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ശ്വാസ തടസം വന്നു പിന്‍മാറിയതോടെ ് നാട്ടുകാര്‍ അഗ്‌നി രക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു.ഓക്‌സിജന്‍ ലഭ്യത കുറവുള്ള കിണറ്റില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള സിദ്ധിഖിനെ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ കെ. അഫ്‌സല്‍ ബ്രീത്തിംഗ് അപ്പാരറ്റസ് ധരിച്ച് കിണറ്റില്‍ ഇറങ്ങി റസ്‌ക്യു നെറ്റിന്റെ സഹായത്താല്‍ പുറത്തെടുത്തു.
മലപ്പുറം സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ. അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ ഫയര്‍ & റസ്‌ക്യു ഓഫീസര്‍ ടി.കെ. നിഷാന്ത്, ഫയര്‍ & റസ്‌ക്യു ഓഫീസര്‍ വി.പി. നിഷാദ്, ഹോം ഗാര്‍ഡ് മാരായ വി.ബൈജു , പ്രമോദ് കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Sharing is caring!