മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി

മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടി

അരീക്കോട്: മതിയായ രേഖകളില്ലാതെ വാഹനത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കുഴല്‍പ്പണം പോലീസ് പിടികൂടി. വാലില്ലാപ്പുഴ പൂഴിക്കുന്നില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് കൊടുവള്ളി സ്വദേശി പാമ്പങ്ങല്‍ വീട്ടില്‍ ഷമീറലി(39) യില്‍ നിന്ന് മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന 78,08045 രൂപയും വാഹനവും പിടിച്ചെടുത്തത്.

അരീക്കോട് പോലീസ് ഇന്‍സ്പെക്ടര്‍ അബ്ബാസ് അലിയുടെ നേതൃത്വത്തില്‍ അരീക്കോട് ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍ ജിതിന്‍ യുകെ, മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡ് എന്നിവര്‍ ചേര്‍ന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. വാഹനത്തിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അനധികൃത പണം പിടികൂടിയത്. വാഹനവും പണവും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത തുക കോടതിക്ക് കൈമാറും. തുടര്‍ നടപടികള്‍ക്കായി ഇന്‍കംടാക്സ് വിഭാഗത്തിനും എന്‍ഫോഴ്സ്മെന്‍റ് വിഭാഗത്തിനും പോലീസ് റിപ്പോര്‍ട്ട് നല്‍കും.

Sharing is caring!