ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

ബൈക്ക് വൈദ്യുതി  പോസ്റ്റിലിടിച്ച്  വിദ്യാര്‍ഥി മരിച്ചു

മലപ്പുറം: നിലമ്പൂര്‍ അകമ്പാടം മൂലേപ്പാടത്ത് ബൈക്ക് നിയന്ത്രണം വിട്ടു വൈദ്യുതി പോസ്റ്റിലിടിച്ചു വിദ്യാര്‍ഥി മരിച്ചു.
കിഴക്കേ പാണ്ടിക്കാട് പെരുവക്കാട് പേര്‍കത്ത് മുഹമ്മദ് ഫൈസലിന്റെ മകന്‍ ശാമില്‍ മുഹമ്മദ് (21) ആണ് മരിച്ചത്.
നിലമ്പൂര്‍ അമല്‍ കോളജിലെ ബിഎസ്‌സി അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. കൂട്ടുകാരോടൊത്ത് ബൈക്കില്‍ കക്കാടംപൊയില്‍ പോയി മടങ്ങിവരുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പരിക്കേറ്റ കൂടെയുണ്ടായിരുന്ന അമല്‍ കോളജ് വിദ്യാര്‍ഥി കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അശ്വിനെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിരച്ച ശാമിലിന്റെ മാതാവ്: നസ്‌റത്ത്. സഹോദരങ്ങള്‍: ഹാഫിസ്, ഐഷ റിയ.

Sharing is caring!