പ്രണയത്തില്‍നിന്നും പിന്‍മാറിയതോടെ കാമുകന്റെ മട്ടുമാറി

പ്രണയത്തില്‍നിന്നും പിന്‍മാറിയതോടെ കാമുകന്റെ മട്ടുമാറി

മലപ്പുറം:പ്രണയത്തില്‍ നിന്നും പിന്മാറിയ 17കാരിയേയും മാതാവിനെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. ഒതളൂര്‍ പാവിട്ടപുറം അറക്കല്‍ ആഷിക്ക് (29)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച യുവാവ് നിരന്തരം ഫോണ്‍ചെയ്യുന്നതും പതിവാക്കി. ഇത് അരോചകമായി തോന്നിയ പെണ്‍കുട്ടി പ്രണയത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. ഇതോടെ കാമുകന്റെ മട്ടു മാറി. ഇക്കഴിഞ്ഞ 15ന് രാത്രി 12 മണിക്ക് യുവാവ് പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണിലേക്ക് വിളിച്ച് അസഭ്യം പറയുകയും ജീവിതം തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ 17ന് ചങ്ങരംകുളം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയും സുഹൃത്തുക്കളും ഒന്നിച്ചുള്ള ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും യുവാവിനെതിരെ പരാതിയുണ്ട്.

Sharing is caring!