കേരളത്തിലെ ഏറ്റവും നീളം കൂടിയ ഫ്ളക്സ് ബോര്‍ഡ് മലപ്പുറത്തെ ബ്രസീല്‍ ടീം ആരാധകര്‍

നിലമ്പൂര്‍: ലോക കപ്പ് ആവേശത്തിന്റെ ഭാഗമായി കേരളത്തിലെ തന്നെ ഏറ്റവും വലിയ ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചെന്ന അവകാശവുമായി ചന്തക്കുന്നിലെ ചെസ് ക്ലബിലെ ബ്രസീല്‍ ആരാധകര്‍. 187 അടി നീളത്തിലും ആറ് അടി വീതിയിലുമാണ് താഴെ ചന്തക്കുന്നില്‍ ബ്രസീല്‍ ഫാന്‍സിന്റെ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തവണത്തെ മുഴുവന്‍ ടീമംഗങ്ങളുടെയും ഫുട്ബോള്‍ ഇതിഹാസം പെലെ, കാക്ക, റൊണാള്‍ഡോ എന്നിവരുടെയും ചിത്രങ്ങള്‍ ബോര്‍ഡിലുണ്ട്. 250 അടി നീളത്തിലാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്ഥലപരിമിതി മൂലം നീളം കുറക്കുകയായിരുന്നുവെന്ന് ഫാന്‍സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം ക്ലബിലെ മറ്റ് ടീമുകളുടെ ആരാധകരുമായുണ്ടായ സൗഹൃദ വെല്ലുവിളിയാണ് ബോര്‍ഡ് വെക്കാന്‍ പ്രേരിപ്പിച്ചത്. രാത്രി സമയത്ത് 5 മണിക്കൂറോളം സമയമെടുത്താണ് കാറ്റാടി മരത്തടികളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. കേരളത്തില്‍ ഒരു ടീമിനും വേണ്ടി ഇത്ര വലുപ്പത്തില്‍ ബോര്‍ഡ് ആരും സ്ഥാപിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ചെസ് ക്ലബ് പ്രവര്‍ത്തകര്‍ ഈ ലോകകപ്പ് വേളയിലും ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ ഉള്‍പ്പെടെ നടപ്പിലാക്കുന്നുണ്ട്.റോഡ് ഷോയും ആലോചനയിലുണ്ട്. പി.രാജന്, കെ.പി. അര്‍ഷദ്, സി.ടി. ബാസിത്ത് , കെ.പി.അംജദ്, പി.ടി. നിഷാദ്, എം.കെ.നൗഫല്‍, എം.ഷിബില്‍, എ.റംഷി റെമോ,പി.ടി.ഫാസില്‍, സി.കെ.ജില് ഷാദ്, എ.കെ.സജിര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തവര്‍
RECENT NEWS

ഭൂവാഗ്ദാനം പാലിക്കാതെ ഒരു വർഷം; ബിന്ദുവിന്റെ നേതൃത്വത്തിൽ ആദിവാസി സമരം വീണ്ടും
മലപ്പുറം: സർക്കാർ നൽകിയ വാഗ്ദാനം വീഴ്ച വരുത്തിയെന്നാരോപിച്ച് ആദിവാസി നേതാവ് ബിന്ദു വൈലാശ്ശേരി നേതൃത്വത്തിൽ വീണ്ടും സമരം ആരംഭിച്ചു. മലപ്പുറം കലക്ടറേറ്റിന് മുന്നിലാണ് സമരം ആരംഭിച്ചത്. 314 ദിവസത്തോളം നീണ്ടു നിന്ന സമരം കഴിഞ്ഞ വർഷം ജില്ലാ കലക്ടറുമായി [...]