മലപ്പുറം പട്ടിക്കാട് സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം പട്ടിക്കാട് സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലപ്പുറം: മലപ്പുറം സ്വദേശി ഉള്ളാട്ട്പാറ മുസ്തഫ (52) ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ആസ്പത്രിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയം ഓഫീസില്‍ 1996 മുതല്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ഹിബ, ഹുദ, ഹൈഫ. മരുമകന്‍: റഊഫ് പാണ്ടിക്കാട്. സഹോദരങ്ങള്‍: അബ്ദുല്‍ലത്തീഫ്, സുലൈമാന്‍, സുനീറ. പരേതനായ മുഹമ്മദ് പിതാവും, പരേതയായ ആമിന മാതാവുമാണ്.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ചയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെ.എം.സി.സി മയ്യത്ത് പരിപാലന കമ്മിറ്റിയായ അല്‍-ഇഹ്‌സാന്‍ ഭാരവാഹികള്‍ അറിയിച്ചു.

 

Sharing is caring!