നിലമ്പൂര്‍ – ഷൊര്‍ണൂര്‍ ട്രെയിന്‍ സമയമാറ്റം റെയില്‍വേ പ്രഖ്യാപിച്ചു
നിലമ്പൂരില്‍ നിന്ന് കോയമ്പത്തൂര്‍, തൃശൂര്‍,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓഫീസ് സമയത്തിന് മുന്‍പ് എത്തുവാനും, തിരുവനന്തപുരത്ത് ഉച്ചയോടെ എത്തുന്ന ജനശതാബ്ദി എക്സ്പ്രസ്സ് കണക്ഷന് ലഭിക്കുവാനും ഉതകുന്ന രീതിയില്‍ നിലമ്പൂരില്‍ നിന്നുള്ള ആദ്യ സര്‍വീസ് ആയി നമ്പര്‍ 06470, ഒക്ടോബര്‍ 1, 2022 (ശനി) മുതല്‍ കാലത്ത് 05:30 ന് പുനക്രമീകരിച്ച് റെയില്‍വേ ഉത്തരവായി. 06470 നമ്പര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് വണ്ടി 07:10 ന് ഷൊറണൂര്‍ എത്തും.*
*ലഭിക്കുന്ന കണക്ഷനുകള്‍:*
*16609 തൃശൂര്‍ കണ്ണൂര്‍ അണ്റിസര്വ്ഡ് എക്സ്പ്രസ് (07:30)*
*12081 കണ്ണൂര്‍തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (07:35)*
*22610 കോയമ്പത്തൂര്‍ മംഗലാപുരം ഇന്റര്‍സിറ്റി എക്സ്പ്രസ് (07:50)*
*06458 ഷൊറണൂര്കോയമ്പത്തൂര് അണ്റിസര്വ്ഡ് എക്സ്പ്രസ് (08:20)*
*ചആ:*
*16349 കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി എക്സ്പ്രസ് ഒക്ടോബര്‍ 1 മുതല്‍ കാലത്ത് 06:05 നാകും നിലമ്പൂരെത്തുക.*
*11.10 നുള്ള നിലമ്പൂര്ഷൊറണൂര് അണ്റിസര്വ്ഡ് എക്സ്പ്രസ് ഒക്ടോബര്‍ 1 മുതല്‍ ഉണ്ടാകില്ല.*
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




