മലപ്പുറം ഒറ്റത്തറയില്‍ സ്കൂള്‍വിട്ട് വന്ന് കുളിക്കാന്‍പോയ അഞ്ചാം ക്ലാസ്സുകാരന് കുളത്തില്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറം കോഡൂര്‍ ഒറ്റത്തറയില്‍ സ്കൂള്‍വിട്ട് വന്ന് കുളിക്കാന്‍പോയ അഞ്ചാം ക്ലാസ്സുകാരന് കുളത്തില്‍ മുങ്ങി മരിച്ചു. മദ്രസയില്പോകാന് മകനെ തെരഞ്ഞെപ്പോള്‍ മാതാവ് കണ്ടത് കുളത്തില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹം. ഒറ്റത്തറ സ്വദേശി വില്ലന്‍ അബ്ദുല്‍ മുനീറിന്റെ മകന് മുഹമ്മദ് ഹാസിര്‍(11)ആണ് വീടിനടുത്തെ പഞ്ചായത്ത് കുളത്തില്‍ മുങ്ങി മരിച്ചത്് ചെമ്മങ്കടവ് ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. സ്കൂള്‍ വിട്ട് വന്ന് വൈകുന്നേരം കുളത്തില്‍ കുളിക്കാന്‍ പോയതായിരുന്നു. കൂട്ടുകാരനെ വിളിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞതോടെ തനിച്ചാണു കുളിക്കാന്‍ പോയത്. വൈകുന്നേരം മദ്രസയില്പോകാന് സമയത്തും കുട്ടി തിരിച്ചുവരാത്തതിനാല്‍ മാതാവ് അന്വേഷിച്ചപ്പോഴാണ് വൈകിട്ട് 5.30ഓടെയാണ് കുളത്തില്‍ മരിച്ചനിലയില്‍ മൃതദേഹം കണ്ടത്. മാതാവ് :റസീന. സഹോദരന്മാര്:
മുഹമ്മദ് ഹാദി, മുഹമ്മദ് ഹനാന്. മൃതദേഹം ആദ്യം മലപ്പുറം താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. മലപ്പുറം താലൂക്ക് ആശുപത്രിയില്‍നിന്നും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് മഞ്ചേരിയിലേക്ക് മാറ്റിയത്.
വിദ്യാര്‍ഥിക്ക് ശരിയായ രീതിയില്‍ നീന്തല്‍ അറിയില്ലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതിനാല്‍ കുളിക്കുമ്പോള്‍ മുങ്ങിപ്പോകാതിരിക്കാനുള്ള വാട്ടര്കോട്ട് ഉപയോഗിക്കാറുണ്ടായിരുന്നു. സാധാരണ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുമ്പോള്‍ ഈകോട്ട് ഉപയോഗിക്കാറുണ്ട്. എന്നാല്‍ മൃതദേഹം കുളത്തില്‍ കാണുന്ന സമയത്ത് കോട്ട് ധരിച്ചിരുന്നില്ല. കുളത്തിന് പുറത്തായി കോട്ടുണ്ടായിരുന്നുവെന്നും മൃതദേഹം ആദ്യം കണ്ടവര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ ഒറ്റത്തറ ജുമാ മസ്ജിദ് ഖബ്ര്സ്ഥാനില് മറവ് ചെയ്യും. മുഹമ്മദ് ഹാസിന്റെ അവിചാരിത മരണത്തെ തുടര്‍ന്ന് ചെമ്മന്‍കടവ് യു.പി സ്കൂളിന് അവധി
ചൊവ്വാഴ്ച്ച(20-09-22)സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]