സ്വാതന്ത്ര്യദിനാഘോഷം: എല്ലാവീടുകളിലും ഓഫീസുകളിലും പതാക ഉയര്ത്തണം

ആഗസ്റ്റ് 13 മുതല് സ്വാതന്ത്ര്യദിനമായ 15 വരെ രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്ത്തുന്ന `ഹര്ഘര് തിരംഗ’ പദ്ധതിക്ക് ജില്ലയില് പ്രചാരണം നല്കാന് കലക്ടര് വി.ആര് പ്രേം കുമാര് നിര്ദേശിച്ചു. ഇതിനായി വാര്ഡ് തലത്തില് ബാനറുകള് പ്രദര്ശിപ്പിക്കും. എല്ലാ ജീവനക്കാരും വകുപ്പുകളും ഇതിന്റെ ഭാഗമാകണമെന്ന് കലക്ടര് നിര്ദേശിച്ചു. ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പതാക ഉയര്ത്തണം. 13ന് ഉയര്ത്തുന്ന പതാക 15 വരെ അഴിച്ചു വെക്കേണ്ടതില്ല എന്നാണ് നിര്ദേശം. ഖാദി, കോട്ടണ് പതാകകള്ക്ക് പ്രാധാന്യം നല്കണം. പോളിയെസ്റ്റര്, പ്ലാസ്റ്റിക് പതാകകള് പൂര്ണമായും ഒഴിവാക്കണം. ജില്ലയിലെ പ്രധാനപ്പെട്ട സ്വാതന്ത്ര്യസമര കേന്ദ്രങ്ങളില് പതാക ഉയര്ത്തും. വായനശാലകളില് പതാക ഉയര്ത്തുന്നതുള്പ്പെടെ പരിപാടികള് സംഘടിപ്പിക്കും. സ്വാതന്ത്ര്യസമര കേന്ദ്രമെന്ന് ഔദ്യോഗികമായ കണക്കാക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളില് പതാക ഉയര്ത്തുകയും വ്യത്യസ്തമായ പരിപാടികള് സംഘടിപ്പിക്കുകയും വേണമെന്ന് വിഡിയോ കോണ്ഫറന്സിങ് വഴി ചേര്ന്ന യോഗത്തില് മുഖ്യമന്ത്രിയും നിര്ദേശം നല്കി.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.