മുക്ക് പണ്ടം സ്വര്‍ണ്ണമാണന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ് യുവാവ് പിടിയില്‍

മലപ്പുറം: മുക്ക് പണ്ടം സ്വര്‍ണ്ണമാണന്ന് പറഞ്ഞ് പണയംവെച്ച് തട്ടിപ്പ്. രണ്ടുതവണകളിലായി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മലപ്പുറം ചെമ്പ്രശ്ശേരി കാളമ്പാറ സ്വദേശി നടുത്തൊടിക പറമ്പില്‍ അരുണ്‍ (27) നെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ജനുവരി 25 ന് ചെമ്പ്രശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ 38 ഗ്രാമിന്റെ മുക്ക് പണ്ടം സ്വര്‍ണ്ണമാണന്ന് പറഞ്ഞ് പണയം വെച്ച് 125000 രൂപയും, ജൂണ്‍ 28, 29 എന്നീ തിയ്യതികളില്‍ 42 ഗ്രാം പണയപ്പെടുത്തി ഒരു ലക്ഷം രൂപയുമാണ് അരുണ്‍ തട്ടിയെടുത്തത്.തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ആഭരണം പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണന്ന് തിരിച്ചറിഞ്ഞ്.പിന്നീട് ജീവനക്കാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളുമായി ബന്ധപ്പെട്ട് കൂടുതല്‍ ബാങ്കുകളില്‍ പോലീസ് അന്വേഷിച്ച് വരികയാണ്.പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സ്റ്റേഷന് ഹൗസ് ഓഫീസര്‍ കെ.റഫീഖ്, എസ്.ഐ.മാരായ എ.അബ്ദുല്‍ സലാം ,കെ.സുനീഷ്, എസ്.സി.പി.ഒമാരായ ശൈലേഷ് ജോണ്‍, ഗോപാലകൃഷ്ണന്, സി.പി.ഒ കെ.ഫെബിന എന്നിവരാണ് പ്രതിയെ പിടികൂടിയത്.
RECENT NEWS

മെറ്റൽ ഇൻഡസ്ട്രീസിലെ ജോലിക്കിടെ പരുക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: മെറ്റൽ ഇൻഡസ്ട്രീസിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു. ചാപ്പനങ്ങാടിക്കടുത്ത് കോഡൂർ വട്ടപ്പറമ്പിലെ ചെറുകാട്ടിൽ അബ്ദുൽ നാസർ (30) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ [...]