മലപ്പുറത്തെ പെണ്‍കുട്ടിയുടെ നഗ്നചിത്രം വാട്സ്ആപ്പില്‍ ആവശ്യപ്പെട്ട പ്രതി പിടിയില്‍

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാട്സാപ്പില്‍ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പ്രതിയുടെ നഗ്നചിത്രങ്ങള്‍ അയക്കുകയും ചെയ്ത ശേഷം പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമിച്ച പ്രതി പിടിയില്‍. സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ച കേസില്‍ തിരുവനന്തപുരം പൂന്തുറ സ്വദേശി നസീമിനെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങള്‍ കൈമാറാന്‍ പ്രേരിപ്പിച്ചതിനാണ് കേസ്. ഇയാളുടെ നഗ്നചിത്രങ്ങള്‍ കുട്ടിയെ കാണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇതുപയോഗിച്ച് കുട്ടിയില്‍ നിന്ന് പണവും ആഭരണങ്ങളും കൈക്കലാക്കാനും ശ്രമമുണ്ടായതായാണ് പരാതിയില്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം വരുന്നതായി സംശയിച്ച വീട്ടുകാര്‍ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ കൂടാതെ ഐടി ആക്ട് വകുപ്പുകള്‍ പ്രകാരവും പ്രതിക്കെതിരെ കേസുണ്ട്. തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ് അറസ്റ്റിലായ നസീം. ഇയാളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.