ട്രെയ്‌നില്‍ 16ക്ക് രക്ഷകനായി മലപ്പുറത്തുകാരന്‍…

ട്രെയ്‌നില്‍ 16ക്ക് രക്ഷകനായി മലപ്പുറത്തുകാരന്‍…

ട്രെയിനില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അഞ്ച് അംഗ സംഘത്തിന്റെ അതിക്രമം; പ്രതികളെല്ലാം 50 വയസിനു മുകളില്‍ പ്രായമുള്ളവര്‍; സംഭവത്തില്‍ ഇടപെടാതെ മറ്റു യാത്രക്കാര്‍; രക്ഷകനായി മലപ്പുറത്തുകാരന്‍…

മലപ്പുറം: എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ അച്ഛനൊപ്പം തീവണ്ടിയില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ അതിക്രമം. കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് അതിക്രമം കാട്ടിയത്.

എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു. ട്രെയിനില്‍ വച്ച് അതിക്രമത്തിന് ശ്രമിച്ചപ്പോള്‍ മലപ്പുറം സ്വദേശിയുടെ സഹായത്തിലാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി.

ലൈംഗികാധിക്ഷേപ പരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും നല്‍കിയ പരാതിയില്‍. ഗുരുവായൂര്‍ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം. എതിര്‍ വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. കാലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും മോശമായി അശ്ലീല കമന്റുകള്‍ പറയുകയും ചെയ്തു. പെണ്‍കുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ ഫോണ്‍ സംഘം തട്ടിപ്പറിച്ചു.

ഇത് ചെറുക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പരാതിയില്‍. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് ഇതിനെ എതിര്‍ത്തു. ഇതോടെ ഇവര്‍ പിതാവിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു. സംഭവം പൊലീസില്‍ അറിയിക്കാമെന്നും തൊട്ടടുത്ത സ്റ്റേഷനില്‍നിന്ന് പൊലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പൊലീസുകാര്‍ വന്നില്ല. തീവണ്ടി പിന്നീട് തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.

അഞ്ചംഗസംഘത്തിന്റെ ഉപദ്രവം ഏറിയപ്പോഴാണ് മലപ്പുറം സ്വദേശിയായ ഫാസില്‍ പ്രതികരിച്ചത്. ഇയാളെ മര്‍ദിക്കാനായിരുന്നു പിന്നീട് അക്രമിസംഘത്തിന്റെ ശ്രമം. ഇതിന്റെ ചില ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. രാത്രിയായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല.

സംഭവത്തില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരേയും പോക്‌സോ നിയമപ്രകാരമാണ് റെയില്‍വേ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെല്ലാം തീവണ്ടിയില്‍ പതിവായി യാത്ര ചെയ്യുന്ന സീസണ്‍ ടിക്കറ്റുകാരാകാമെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികളില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ മുഴുവന്‍ പ്രതികളും പിടിയിലാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

 

Sharing is caring!