മലപ്പുറത്ത് 31കാരി സ്വന്തം വീട്ടില്‍ തീ കൊളുത്തി മരിച്ചു

മലപ്പുറം: മലപ്പുറത്ത് 31കാരി സ്വന്തം വീട്ടില്‍ തീ കൊളുത്തി മരിച്ചു. ഭര്‍തൃമതിയും മൂന്നുകുഞ്ഞുങ്ങളുടെ മാതാവുമായ മലപ്പുറം വേങ്ങര കുറ്റൂര്‍ നോര്‍ത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകള്‍ സീനത്ത്(31) ആണ് സ്വന്തംവീട്ടില്‍ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകള്‍ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭര്‍തൃമതിയായ യുവതിക്കു മൂന്നു മക്കളുണ്ട്. സ്വയം തീകൊളുത്തി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം മരണവുമായി ബന്ധപ്പെട്ടു പോലീസ് ബന്ധുക്കളുടേയും അയല്‍വാസികളുടേയും മൊഴിയെടുത്തു. വിശദമായ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെ കൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഭര്‍ത്താവ് :കള്ളത്താംപറമ്പില്‍ ഷരീഫ് (ചേറ്റിപ്പുറം മാട്) മാതാവ് : നെടുമ്പള്ളി ആയിഷക്കുട്ടി. മക്കള്‍ :ആരിഫ്, നഹ്ല, റബീഹ്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി