എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് കൈമാറി പണംകൈപ്പറ്റിയെന്ന്

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് കൈമാറി പണംകൈപ്പറ്റിയെന്ന്. സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ശേഖരിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങളാണ് കൈമാറിയതെന്നും എംഎ.സ്.എഫ് വൈസ് പ്രസിഡന്റ് ഷെഫീക്ക് വഴിമുക്ക്
മലപ്പുറം: മുസ്ലിംലീഗ് വിദ്യാര്‍ഥിസംഘടനയായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്വകാര്യ സ്ഥാപനത്തിന് കൈമാറി പണംകൈപ്പറ്റിയതായി ആരോപണവുമായി എംഎ.സ്.എഫ് വൈസ് പ്രസിഡന്റ് ഷെഫീക്ക് വഴിമുക്ക്. സ്കോളര്‍ഷിപ്പ് പദ്ധതിയില്‍ നിന്ന് ശേഖരിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങളാണ് കൈമാറിയതെന്നും ആരോപിച്ച് തട്ടകത്തിലെ മറ്റൊരു നേതാവ് തന്നെയാണ് രംഗത്തുവന്നത്.
എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും എം.എസ്.എഫ് അറിയിച്ചു.
എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്റെ പേരില്‍ സംഘടിപ്പിച്ച എഡ്യുകെയര്‍ സ്കോളര്‍ഷിപ്പ് പദ്ധതിയുടെ പേരില്‍ ഗുരുതര ക്രമക്കേട് നടന്നെന്നാണ് ഷെഫീക്ക് വഴിമുക്കിന്റെ ആരോപണം. ഒരു ചര്‍ച്ചയും കൂടിയാലോചനയും നടത്താതെയാണ് പദ്ധതി സംഘടിപ്പിച്ചതെന്നും, പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ വിശദവിരങ്ങള്‍ സ്പോണ്‍സര്‍മാരായ രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍തുക കൈപ്പറ്റി നവാസ് വില്പന നടത്തിയെന്നും ഷെഫീക്ക് ആരോപിക്കുന്നു. വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെഫീക്ക് പറഞ്ഞു.
പദ്ധതി പ്രകാരം നാല്‍പ്പത് കുട്ടികളെ പൂര്‍ണമായും സൗജന്യമായി വിദ്യാഭ്യാസം നല്‍കുന്നതിന് കണ്ടെത്തി. ഇതില്‍ 30 വിദ്യാര്‍ത്ഥികള്‍ രണ്ട് സ്ഥാപനങ്ങളിലായി അഡ്മിഷന് നേടിയെന്നും ആരോപണം നിഷേധിച്ച പി.കെ നവാസ് പറഞ്ഞു. പദ്ധതിയുടെ ഗുണഭോക്താക്കളായ നാല്‍പ്പത് വിദ്യാര്‍ത്ഥികള്‍ക്കും, എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സൗജന്യ പഠനമെന്നും നവാസ് വിശദീകരിച്ചു. സംഘടനയില്‍ നിന്ന് നടപടി നേരിട്ടവരാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും, വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം.എസ്.എഫ് വ്യക്തമാക്കി.
RECENT NEWS

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും [...]