നിലമ്പൂരില്‍ 14കാരിയെ പീഡിപ്പിച്ച 55കാരന്‍ പിടിയില്‍

നിലമ്പൂരില്‍ 14കാരിയെ പീഡിപ്പിച്ച 55കാരന്‍ പിടിയില്‍

മലപ്പുറം: 14കാരിയെ പീഡിപ്പിച്ച് മുങ്ങിയ 55കാരന്‍ പിടിയില്‍.രണ്ട് മാസം മുമ്പാണ് സംഭവം. കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ ഒളിവില്‍പോയ പ്രതിയെയാണ് ഇന്നു നിലമ്പൂര്‍ സി.ഐ. പി. വിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ മമ്പാട് സ്വദേശി അബ്ദുല്‍ അസീസിനെയാണ്(55) മമ്പാട് സ്വദേശിയായ പതിനാല്കാരിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ പ്രതിയെ കസ്റ്റിഡിയിലെടുത്താണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചത് പ്രതി നേരത്തെ അറിഞ്ഞിരുന്നു ഇതോടെയാണു പ്രതി മുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. പ്രതി ഒറ്റത്തവണയാണ് പീഡിപ്പിച്ചത്. ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നു പെണ്‍കുട്ടി വീട്ടുകാരോടും വിവരം അറിയിച്ചതോടെയാണ് പരാതി നല്‍കിയത്.

 

Sharing is caring!