മകളുടെവീട്ടില്‍ നിന്ന് ആടിനെ വാങ്ങാന്‍ പോയ വയോധികന്‍ മലപ്പുറം വലിയപാടത്ത് ട്രെയിന്‍ ഇടിച്ച് മരിച്ചു

മകളുടെവീട്ടില്‍ നിന്ന് ആടിനെ വാങ്ങാന്‍ പോയ വയോധികന്‍ മലപ്പുറം വലിയപാടത്ത് ട്രെയിന്‍ ഇടിച്ച് മരിച്ചു

മലപ്പുറം: മകളുടെവീട്ടില്‍ നിന്ന് ആടിനെ വാങ്ങാന്‍ പോയ വയോധികന്‍ മലപ്പുറം വലിയപാടത്ത് ട്രയിന്‍ ഇടിച്ചു മരിച്ചു. മലപ്പുറം താനാളൂര്‍ വട്ടത്താണിക്ക് സമീപം ട്രെയിന്‍ തട്ടി വയോധികന്‍ മരണപ്പെട്ടു, താനാളൂര്‍ പകര സ്വദേശിയും അരീക്കാട് ചോലക്കു സമീപം താമസക്കാരനുമായ കോയക്കാട്ടി പറമ്പില്‍ അലവി ഹാജി ( 74 )ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച്ച പകരയിലുള്ള മകളുടെവീട്ടില്‍ പോയതായിരുന്നു. ശനിയാഴ്ച്ച രാവിലെ മകളുടെ വീട്ടില്‍ നിന്ന് ആടിനെ വാങ്ങണമെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു. രാവിലെ 6.40 തോടെ കണ്ണൂര്‍ – തിരുവനന്ദപുരം ജനശതാബ്ധി എക്‌സ്പ്രസ്സ് ട്രെയില്‍ തട്ടിയത്. ഭാര്യ: സൈനബ, മക്കള്‍ : മുഹമ്മദ് മുസ്തഫ, അബ്ദുള്‍ ബാരി, സൈനബ ,മരുമക്കള്‍ : ബഷീര്‍ നന്തനില്‍, ഷഹര്‍ മോള്‍ , നൂര്‍ ജഹാന്‍
സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി മൂന്നാം മൂല, ഏനി ഹാജി പകര തിത്തീമു ഇട്ടിലാക്കല്‍, ആയിഷുമ്മു അരീക്കാട്, ഫാത്തിമ പകര ,

 

Sharing is caring!