20രൂപയുടെ ഊണ് കഴിക്കാന്‍ മന്ത്രി അബ്ദുറഹിമാനെത്തി

താനാളൂര്‍ : 20 രൂപക്ക് ഉച്ചഭക്ഷണം നല്കി വിജയകരമായി ഒരു വര്‍ഷം പിന്നിട്ട താനാളൂര്‍ ചുങ്കത്തെ റസ്ന ജനകീയ ഹോട്ടലിലാണ് വാര്‍ഷിക ദിനത്തില്‍ മന്ത്രി വി. അബ്ദുറഹിമാന് ഉച്ചഭക്ഷണത്തിനെത്തിയത്.
തനിക്കിഷ്ടപ്പെട്ട സാമ്പാറും ചോറും കുട്ടു കറികളും കുടെ മത്തി പൊരിച്ചതും കുട്ടിയാണ് ഭക്ഷണം കഴിച്ചത് . 20 രൂപക്ക് ഇത്രയും സ്വാദിഷ്ഠമായ ഊണ് നല്കാന് കഴിയുന്നത് അഭിമാനാര്ഹമാനെന്ന് അദ്ദേഹം പറഞ്ഞു.
കേക്ക് മുറിച്ച് വാര്‍ഷിക ആഘോഷത്തിന് മന്ത്രി തുടക്കം കുറിച്ചു. തുടര്‍ന്ന് ജനകീയ ഹോട്ടലില്‍ എത്തിയ മുഴുവന്‍ ആളുകള്‍ക്കും
പായസ വിതരണവും നടത്തി.
ഹോട്ടല്‍ നടത്തിപ്പില്‍ കിട്ടിയ വരുമാനത്തിന്റെ ഒരു വിഹിതം താനാളൂര്‍ ഡയാലിസിസ് സെന്ററിന് നല്കി ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സംരംഭകര്‍ പങ്കാളികളായി.
സംരംഭകരില്‍ നിന്നും ഡയാലിസിസ് സെന്ററിന് വേണ്ടി മന്ത്രി തുക സ്വീകരിച്ചു.
താനാളുര്‍ സ്വദേശിനികളായ എ.എം. സീനത്ത്, ആയിഷ തട്ടാരക്കല്‍, ഫസീല തറയില്‍ , എന്നിവരുടെ നേതൃത്വത്തിലുള്ള വനിതകള്‍ കുടുംബശ്രിയുടെ ആഭിമുഖ്യത്തിലാണ് ഒരു വര്‍ഷം മുമ്പ് ജനകീയ ഹോട്ടലിന് തുടക്കമിട്ടത്.
ചടങ്ങില്‍ താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക , സ്ഥിരം സമിതി അദ്ധ്യക്ഷന്മായ കെ.വി സിനി, കെ. അമീറ, അംഗം ജസീന ഹാരിസ്, അസി.സെക്രട്ടറി കെ.പ്രേമരാജന്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഡിനേറ്റര് ടി. ഹര്‍ഷ , സി.ഡി.എസ് പ്രസിഡണ്ട് എം . സൗമിനി, വൈസ് പ്രസിഡണ്ട് സുലൈഖ, നൗഫല്‍, കിഡ്നി വെല്‍ഫയര്‍ സൊസൈറ്റി ഡയരക്ടര്‍മാരായ മുജീബ് താനാളര് പി.പി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷൻ, രാഹുൽ ഗാന്ധിക്ക് ആശ്വാസം
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനത്തിൽ അറിയിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.