മലപ്പുറം തിരൂര്‍ക്കാട് ബൈക്ക് തൊട്ടടുത്ത കടയിലേക്ക് ഇടിച്ച്കയറി 22കാരന്‍ മരിച്ചു

മലപ്പുറം തിരൂര്‍ക്കാട് ബൈക്ക് തൊട്ടടുത്ത കടയിലേക്ക് ഇടിച്ച്കയറി 22കാരന്‍ മരിച്ചു

മലപ്പുറം: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു, പനങ്ങാങ്ങര
അരിപ്രസ്‌കൂള്‍പടിയിലെ പട്ടാണി റിന്‍ഷിന്‍ എന്ന ഇച്ചാവ (22) യാണ് മരണപ്പെട്ടത്, കഴിഞ്ഞ ദിവസംരാത്രി പതിനൊന്നരയോടെ തിരൂര്‍ക്കാട് ഐ.ടി.സി.ക്ക് സമീപത്ത് വെച്ചാണ്‌ബൈക്ക് അപകടമുണ്ടായത്.റോഡിലെ അശാസ്ത്രീയത കാരണമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിയന്ത്രണം വിട്ട ബൈക്ക് തൊട്ടടുത്ത കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു.കൂടെയുണ്ടായിരുന്ന സുഹൃത്തിനുംപരിക്ക് പറ്റി യിട്ടുണ്ട്, പെരിന്തല്‍മണ്ണയിലെ എസ്.എന്‍.എസ് ലോറി ഉടമ പട്ടാണി സലീമിന്റെ മകനാണ്. എം.ഇ.എസ് ആര്‍ട്ട്‌സ് സയന്‍സ് കോളേജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. എം.എസ്.എഫ്, മുസ്ലീം യൂത്ത് ലീഗ് ഭാരവാഹിയും പൊതു പ്രവര്‍ത്തകനുമാണ് റിന്‍ ഷിന്‍. മാതാവ് :കാളാക്കല്‍. ഹഫ്‌സത്ത് ( മേലേകാളാവ്). സഹോദരങ്ങള്‍ :റിഷാദ്,റിന്‍ഷ. മങ്കട പോലീസ് മേല്‍നടപടി കള്‍ സ്വീകരിച്ചു..

 

Sharing is caring!