പൊന്നാനിയിൽ ബാറിൻ്റെ പിൻവശത്തെ കുളം ബാറുടമ നികത്തിയതായി പരാതി

പൊന്നാനി:പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ തെയ്യങ്ങാട് ഭാഗത്ത് പ്രവർത്തിക്കുന്ന ബാറിൻ്റെ പിൻവശത്തെ കുളം ബാറുടമ നികത്താനുള്ള നീക്കം നടത്തുന്നുവെന്നാരോപിച്ച് പ്രദേശവാസികൾ രംഗത്തെത്തി. പ്രദേശവാസികൾ കാലങ്ങളായി ഉപയോഗിച്ച് വന്നിരുന്ന കുളമാണ് ബാറിന് വഴിനിർമ്മിക്കാനായി നികത്തുന്നതെന്നാണ് നാട്ടുകാരുടെ പരാതി. കുളത്തിൻ്റെ ഒരു ഭാഗം മണ്ണിട്ട് നികത്തിയതോടെ പ്രദേശവാസികൾ സംഘടിച്ചെത്തി മണ്ണിടൽ പ്രവൃത്തികൾ തടഞ്ഞു.ദേശീയപാത വികസനത്തിൻ്റെ ഭാഗമായി ബാറിന് ലൈസൻസ് പുതുക്കി നൽകാൻ സാധ്യത കുറവായതിനാൽ ബാറിൻ്റെ പിൻഭാഗത്ത് വഴി നിർമ്മിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് കുളം തൂർക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിലൂടെ വഴി വന്നാൽ തെയ്യങ്ങാട് വര ടിപ്പറമ്പ് ക്ഷേത്ര റോഡിലൂടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് മദ്യപൻമാരുടെ ശല്യം മൂലം യാത്ര ദുഷ്ക്കരമാകുമെന്നാണ് പരാതി. കൂടാതെ കുളം നികത്തിയാൽ പ്രദേശത്തെ നീരൊഴുക്ക് തടസപ്പെട്ട് വെള്ളക്കെട്ടിനും ഇടയാകും.സംഭവത്തിൽ നാട്ടുകാർ വില്ലേജ് അധികൃതർക്ക് പരാതി നൽകി
RECENT NEWS

കഞ്ചാവ് കടത്തിയ കേസില്‍ മലപ്പുറത്തുകാരായ നാലു പേരെ തൃശൂര്‍ കോടതി ശിക്ഷിച്ചു
മലപ്പുറം: കഞ്ചാവ് കടത്താന്‍ ശ്രമിക്കവേ കുന്നംകുളത്ത് പിടിയിലായ മലപ്പുറത്തുകാരായ നാല് പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവും, 50,000 രൂപ പിഴയും ശിക്ഷ. ശിഹാബുദ്ദീന്, ഫിറോസ്, നൗഷാദ്, അലി എന്നിവരാണ് കേസിലെ പ്രതികള്‍. തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജ് ടി കെ [...]