മയക്കുമരുന്ന് ഉപയോഗത്തിനിടെ കഞ്ചാവും എം.ഡി.എം.എ.യുമായി അഞ്ചു പേര്‍ പിടിയില്‍

മയക്കുമരുന്ന് ഉപയോഗത്തിനിടെ കഞ്ചാവും എം.ഡി.എം.എ.യുമായി അഞ്ചു പേര്‍ പിടിയില്‍

പരപ്പനങ്ങാടി: ആഡംബര കാറുകളില്‍ കഞ്ചാവും എം.ഡി.എം.എയുമായി കറങ്ങിയ അഞ്ച് അംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തില്‍ മയക്ക്മരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്. വേങ്ങര പൂച്ചോലമാട് ചുക്കാന്‍ വീട്ടില്‍ അബ്ദുറഹ്മാന്‍ മകന്‍ അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ (30), ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് കോയാന്റെ ചെറുപുരക്കല്‍ വീട്ടില്‍ ഉമ്മര്‍കോയ മകന്‍ ഷെമീര്‍ (27), താനൂര്‍ എളാരം ബീച്ച് കുന്നുമ്മല്‍ വീട്ടില്‍ അസൈന്‍ മകന്‍ ത്വല്‍ഹത് (28), പരപ്പനങ്ങാടി മാപ്പൂട്ടില്‍ റോഡ് കപ്പക്കാരന്റെ പുക്കല്‍ വീട്ടില്‍ സിദീഖിന്റെ മകന്‍ ജിഹാദ് (27), താനൂര്‍ പുതിയ കടപ്പുറം പുതിയ വീട്ടില്‍ അക്ബര്‍ അലിയുടെ മകന്‍ അബു സ്വാലിഹ് (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും കഞ്ചാവും എം.ഡി.എം.എ.യും മയക്കുമരുന്ന് ചൂടാക്കിവലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഗ്യാസ് ലൈറ്ററുകളും പോലീസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ മയക്കുമരുന്ന് ബാംഗ്ലൂര്‍ നിന്നും ഒരു ഗ്രാമിന് 5000 രൂപ നിരക്കില്‍ വാങ്ങിയതാണെന്നും വില്‍പനയ്ക്ക് ശേഷം ബാക്കിയുള്ളത് സ്വന്തമായി ഉപയോഗിക്കുമെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വില്‍പന വഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിനാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. പ്രതികള്‍ ഉപയോഗിച്ചിരുന്നു ജീപ്പ് കോംപാസ് കാറും ടിയാഗോ കാറും ആക്‌സസ് ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ ലേലത്തില്‍ കൊള്ളിച്ച് പണം ഗവണ്‍മെന്റിലേക്ക് മുതല്‍കൂട്ടുന്നതിനായി എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന് ഉടനെ കൈമാറും. നിലവില്‍ പ്രതികളുടെ പേരില്‍ എടുത്ത കേസില്‍ 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കുന്നതാണ്. പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസ്, എസ് ഐ മാരായ രാധാകൃഷ്ണന്‍ , സുരേഷ്, സി പി ഒ മാരായ ആല്‍ബിന്‍, ജിനു , അഭിമന്യു, സബറുദീന്‍, വിപിന്‍, രഞ്ചിത്ത് എന്നിവരാണ് അനേ്വഷണ സംഘത്തില്‍ ഉള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!