നടത്തിയ പരീക്ഷ റദ്ദാക്കിയ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കെതിരെ  മനുഷ്യാവകാശ കമ്മീഷൻ  

നടത്തിയ പരീക്ഷ റദ്ദാക്കിയ കാലിക്കറ്റ്  യൂണിവേഴ്സിറ്റിക്കെതിരെ  മനുഷ്യാവകാശ കമ്മീഷൻ   

മലപ്പുറം :- മാർച്ച് 4 ന് നടത്തിയ പരീക്ഷ യാതൊരു കാരണവും കൂടാതെ റദ്ദാക്കി ഏപ്രിൽ 25 ന് വീണ്ടും നടത്താനുള്ള കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ.

സർവകലാശാലാ രജിസ്ട്രാർ ഇക്കാര്യം പരാശോധിച്ച് ഉടൻ മറുപടി സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ സംവിധാനങ്ങൾ ക്രമവിരുദ്ധമാണെന്ന് കൊണ്ടോട്ടി ലീഗൽ അസിസ്റ്റന്റ് ടീം സമർപ്പിച്ച പരാതിയിൽ പറയുന്നു.  കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിയിട്ട് പഠനം അവതാളത്തിലാക്കുന്ന നടപടിയാണ് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു.

മൂന്നാംവർഷത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ മാത്രമാണ് നടത്തിയിട്ടുള്ളത്.  ഇതിൽ ഒന്നിന്റെ ഫലം പോലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

Sharing is caring!