മലപ്പുറം എരവിമംഗലത്തെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ചൈനീസ് മോതിരം പൊല്ലാപ്പായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വിരലില്‍നിന്നും അവസാനം മുറിച്ചെടുത്തു

മലപ്പുറം എരവിമംഗലത്തെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ചൈനീസ് മോതിരം പൊല്ലാപ്പായി പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ വിരലില്‍നിന്നും അവസാനം മുറിച്ചെടുത്തു

മലപ്പുറം: പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ചൈനീസ് മോതിരം വിദ്യാര്‍ഥിയുടെ വിരലില്‍ കുടുങ്ങി. പെരിന്തല്‍മണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും എരവിമംഗലം സ്വദേശിയുമായ സിദ്ധാര്‍ഥിന്റെ വിരലിലാണ് മോതിരം കുടുങ്ങിയത്. ഒടുവില്‍ പെരിന്തല്‍മണ്ണ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സിദ്ധാര്‍ഥിനു രക്ഷകരായി.കഴിഞ്ഞ ദിവസം ഉത്സവത്തിനു പോയപ്പോഴാണ് ചൈനീസ് മോതിരം വാങ്ങി സിദ്ധാര്‍ഥ് കൈവിരലില്‍ അണിഞ്ഞത്. വീട്ടിലെത്തിയശേഷം മോതിരം ഊരാന്‍ ശ്രമിച്ചതോടെയാണ് കുടുങ്ങിയെന്നു മനസിലായത്.തുടര്‍ന്ന് വീട്ടുകാര്‍ ഇടപെട്ട് മോതിരം മുറിച്ചു മാറ്റാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഇതിനിടെവിരലിനും നേരിയ പരിക്കേറ്റു. ഉടന്‍ തന്നെ പെരിന്തല്‍മണ്ണ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ അടുത്തെത്തി എല്ലാവിധ സുരക്ഷയുമൊരുക്കി വിദ്യാര്‍ഥിയുടെ വിരലില്‍ നിന്ന് ചൈനീസ് മോതിരം മുറിച്ചു മാറ്റുകയായിരുന്നു.

 

Sharing is caring!