പൊന്നാനിയിലെ സ്‌കൂളിലെ കലോത്സവ ദിവസം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത പ്രതി പിടിയില്‍

പൊന്നാനിയിലെ സ്‌കൂളിലെ കലോത്സവ ദിവസം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത പ്രതി പിടിയില്‍

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഘം ചെയ്ത കേസില്‍ യുവാവിനെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു.പോക്‌സോ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.പൊന്നാനി മരക്കടവ് സ്വദേശി മൂസാന്റെ പുരക്കല്‍ നൗഫല്‍ (32) ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. ഒന്നര വര്‍ഷം മുമ്പ് പൊന്നാനി താലൂക്കിലെ സ്‌കൂളിലെ കലോത്സവ ദിവസം മുഖം കഴുകാനായി എത്തിയ പെണ്‍കുട്ടിയെ ബാത്ത് റൂമില്‍ ഒളിഞ്ഞിരുന്ന പ്രതി ബലാല്‍ക്കാരമായി പിടിച്ചു വെച്ച് ബലാത്സഘം ചെയ്യുകയായിരുന്നു. കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് ബലാത്സംഘം ചെയ്യുന്നത് പ്രതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.ഇതിനിടെ പ്രതിയില്‍ നിന്നും കുതറി മാറിയ പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടിക്ക് അടുത്തിടെ മൊബൈല്‍ ദൃശ്യങ്ങള്‍ പ്രതി അയച്ചു നല്‍കി.ഇതോടെ ഉറക്കം നഷ്ടമായ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരക്കടവ് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ സഹോദരന്‍ ലഹരി ഉപയോഗം മൂലമാണ് മരണപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.നേരത്തെ യാത്രക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും, ഇയാള്‍ക്ക് ഇത്തരത്തിലുള്ള സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു

Sharing is caring!