മലപ്പുറം കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു. കൊട്ടപ്പുറം നീറ്റാണ്ണിമ്മലിലാണ് സംഭവം. ഫറോക്കില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് വരുകയായിരുന്ന തയ്യില്‍ ബസ്സിനാണ് തീ പിടിച്ചത്. ബസ്സിന്റെ മുന്‍ ഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു ഡ്രൈവര്‍ ബസ്സ് സൈഡിലേക്ക് ഒതുക്കി നിര്‍ത്തി യാത്രക്കാരെ പെട്ടെന്ന് ഇറക്കുകയായിരുന്നു. മലപ്പുറത്ത് നിന്നും ഫയര്‍ ഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാരും തൊട്ടടുത്ത കടയില്‍ ഉള്ളവരും ബസ്സ് ജീവനക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും കൂടി ബക്കറ്റുകളിലും മറ്റും വെള്ളം എത്തിച്ച് തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]