താനൂര്‍ ദേവധാറില്‍ റോബോര്‍ട്ടിക്‌സ് ശില്‍പശാല നടന്നു

താനൂര്‍ ദേവധാറില്‍ റോബോര്‍ട്ടിക്‌സ് ശില്‍പശാല നടന്നു

താനുര്‍: ജില്ലയിലെ വിവിധ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ക്കായി താനുര്‍ ദേവധാര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന റോബോര്‍ട്ടിക്‌സ്
ശില്പശാല ശ്രദ്ധേയമായി..
ഏകദിന ശിലപശാലയില്‍ സ്വന്തമായി റോബാര്‍ട്ട് നിര്‍മ്മിക്കാന്‍ കുട്ടികള്‍ക്ക് സാധിച്ചത് നവ്യാനുഭവമായി.

ഈ മേഖലയില്‍ വരാനിരിക്കുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് കുട്ടികള്‍ക്ക് പരിജയ പെടുത്താനും സംശയങ്ങള്‍ ദുരി കരിക്കാനും
ശില്പശാല സഹായകമായി.

പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ടൂള്‍കിറ്റ് ഉള്‍പ്പെടെ സാജന്യമായി നല്‍കി.ദേവധാര്‍ ഗവ: ഹയന്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പ്രിന്‍സിപ്പലായി വിരമിക്കുന്ന എം.ഗണേഷന്റെ യാത്രയയപ്പിന്റെ ഭാഗമായാണ് റോബോര്‍ട്ടിക് ശില്പശാല സംഘടിപ്പിച്ചത്.

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി പരിപ്പാടി ഉദ്ഘാടനം ചെയ്തു.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംരംഭമായ സിയുസ് ലേണിംഗ് ആപ്പ്
ദേവധാര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്ക് സൗജന്യമായി നല്‍കുന്ന പദ്ധതി ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം വി.കെ. എം ഷാഫി നിര്‍വഹിച്ചു.പി.ടി.എ പ്രസിഡണ്ട് ഇ. അനോജ് അദ്ധ്യക്ഷത വഹിച്ചു.

ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്റ്‌സ് കണ്‍സല്‍ട്ടന്റ് ഡോ.രാജേഷ് കരുവാത്ത് മുഖ്യപ്രഭാഷണം നടത്തി. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. ലൈജു,
ഇവോള്‍വ് റോബോട്ടിക്‌സ് ചീഫ് എഞ്ചിനിയര്‍മാരായ സജീഷ് കൃഷ്ണ,
എ.ജി. അമല്‍ , സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലപ്പുറം റൗണ്ട് ടേബിള്‍ ചെയര്‍മാന്‍ മുജീബ് താനാളൂര്‍,സിയൂസ് ലേണിംഗ് ആപ്പ് റിജനല്‍ ഹെഡ്
ഹരിഷ് പോന്നോത്ത് സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി എം ‘ഹംസ,
പി രവിന്ദ്രന്‍ പി.പി..ബാലകൃഷ്ണന്‍ , പി.പി.യുനുസ് എന്നിവര്‍ സംസാരിച്ചു

 

Sharing is caring!