ഐ എം വിജയന് സൗജന്യ ചികിത്സാ പദ്ധതിയുമായി മലപ്പുറം ആലത്തിയൂര്‍ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി

തിരൂര്‍: ഫുട്ബോള്‍താരം ഐ എം വിജയന് സൗജന്യ ചികിത്സാ പദ്ധതിയുമായി ആലത്തിയൂര്‍ ഇമ്പിച്ചിബാവ സഹകരണ ആശുപത്രി. ഐ എം വിജയന് സംഭവിക്കുന്ന പരിക്കുകള്‍ക്ക് സൗജന്യ ചികിത്സ നല്കുന്ന ധാരണാപത്രം ആശുപത്രി ചെയര്മാന് എ ശിവദാസന്‍ കൈമാറി. ആശുപത്രിയുടെ വിപുലീകരിച്ച സ്പോര്‍ട്സ് മെഡിസിന് വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍കൂടിയായ ഐ എം വിജയന് സൗജന്യ ചികിത്സ നല്‍കുമെന്ന പ്രഖ്യാപനം ആശുപത്രി ചെയര്മാന് എ ശിവദാസന്‍ നടത്തിയത്. ആശുപത്രിയുടെ തീരുമാനത്തെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന് ഐ എം വിജയന് പറഞ്ഞു.
വിപുലീകരിച്ച സ്പോര്‍ട്സ് മെഡിസിന് വിഭാഗം ഐ എം വിജയന് നാടിന് സമര്‍പ്പിച്ചു. ആശുപത്രി ചെയര്മാന് എ ശിവദാസന്‍ അധ്യക്ഷനായി. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എസ് പ്രഭിത്ത് മുഖ്യാതിഥിയായി. ഡോ. ജിതിന് ഡേവിസ്, ഡോ. കെ പി നിതിന്‍, ഡോ. പ്രവീണ്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ പി സുദേവന്, അഡ്മിനിസ്ട്രേറ്റര്‍ നൗഷാദ് അരീക്കോട് എന്നിവര്‍ സംസാരിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. സന്തോഷ് കുമാരി സ്വാഗതവും മാനേജിങ് ഡയറക്ടര്‍ കെ ശുഐബ് അലി നന്ദിയും പറഞ്ഞു.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി