അലിഗര്‍ മുസ്ലിംയൂനിവേഴ്സിറ്റി ബി.എ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ മലപ്പുറത്തെ ഫാത്തിമഫിദക്ക് രണ്ടാംറാങ്ക്

പരപ്പനങ്ങാടി: അലിഗര്‍ മുസ്ലിം യൂനിവേഴ്സിറ്റി ബി.എ എല്‍.എല്‍.ബി – 2021-22 പ്രവേശന പരീക്ഷയില്‍ പരപ്പനങ്ങാടി ഉള്ളണത്തെ കെ.കെ. ഫാത്തിമ ഫിദക്ക് സംസ്ഥാന തലത്തില്‍ രണ്ടാംറാങ്ക് ലഭിച്ചു. ഓള് ഇന്ത്യ തലത്തില്‍ ഇരുപതാം റാങ്കും കരസ്ഥമാക്കി. ഉള്ളണത്തെ കൊടലിക്കോടന് അമാനുല്ല – റംലത്ത് (പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍) ദമ്പതികളുടെ മകളാണ്. എട്ടാംക്ലാസ് വരെ മുംബൈയിലാണ് ഫാത്തിമഫിദ പഠിച്ചത്. തുടര്‍ന്ന് പ്ലസ്ടു വരെ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പഠിച്ചത്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയിരുന്നു. തിരൂരങ്ങാടി ചെറുമുക്ക് വെസ്റ്റ് സ്വദേശി വലിയപീടിയേക്കല്‍ അബൂസ്വാലിഹാണ് ഭര്‍ത്താവ്. ഫൈജാന് സഹോദരനാണ്.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]