മലപ്പുറം ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിന് കിരീടം

മലപ്പുറം ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചേലേമ്പ്ര എന്‍എന്‍എംഎച്ച്എസ്എസിന് കിരീടം

തേഞ്ഞിപ്പലം: മലപ്പുറം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ,മലപ്പുറം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ചു നടത്തുന്ന ജൂനിയര്‍, സബ്ജൂനിയര്‍ ജില്ലാ ഫുട്‌ബോള്‍ മത്സരത്തില്‍ ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വീണ്ടും ജയം. എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് സി. എസ് .എസ് ചീക്കിലോടിനെ ആണ് പരാജയപ്പെടുത്തിയത്.
ചേലേമ്പ്രക്ക് വേണ്ടി അഷ്ഫാഖ് ,നബ്ഹാന്‍ എന്നിവര്‍ രണ്ടു ഗോള്‍ വീതവും ആരജ്,അനസ്, ജിസ്‌നാസ് എന്നിവര്‍ ഓരോ ഗോളും നേടി. ഉദ്ഘാടന മത്സരത്തില്‍ മൂന്നിയൂര്‍ ടീമിനെ 8- 0 ത്തിന് പരാജയപ്പെടുത്തി കൊണ്ടാണ് സ്‌കൂള്‍ തുടക്കം കുറിച്ചത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ന് കളി നടന്നത്.

 

 

Sharing is caring!