പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ബലാല്‍സംഗം ചെയ്ത പ്രതിക്ക് ജാമ്യമില്ല
മഞ്ചേരി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. കണ്ണമംഗലം ചോറൂര്‍ അഴുകാടന്‍ വീട്ടില്‍ മുനീസ് (22)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2021 ആഗസ്റ്റ് എട്ടു മുതല്‍ പലതവണ പെണ്‍കുട്ടിയുടെ വീടിനകത്തുവെച്ച് ബലാല്‍സംഗം ചെയ്തുവെന്നാണ് കേസ്. 2021 ഓക്ടോബര്‍ ആറിന് പുലര്‍ച്ചെ ആറുമണിക്ക് പെണ്‍കുട്ടിയുടെ വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ ബാത്ത് റൂമില്‍ വെച്ച് പ്രതി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും ഇതിന്റെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. മലപ്പുറം വനിതാ പൊലീസ് സെല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2021 ഒക്ടോബര്‍ 12നാണ് പ്രതി അറസ്റ്റിലാകുന്നത്.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]