വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ പലതവണ പീഡിപ്പിച്ച മലപ്പുറത്തെ യുവാവിന്റെ ജാമ്യം തള്ളി

മഞ്ചേരി : വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളി. മലപ്പുറം പട്ടര്‍കടവ് പാണക്കാട് എടായിപ്പാലം കല്ലോട് മുഹമ്മദ് ഷാഹിദ് (23)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. പുലയ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പ്രതി 2019 ഫെബ്രുവരി 26ന് പരാതിക്കാരിയുടെ തൊടുകത്ത് പറമ്പിലുള്ള വീട്ടില്‍ വെച്ചും പിന്നീട് കൊണ്ടോട്ടിയിലെ ലോഡ്ജില്‍ വെച്ചും പലതവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും സമുദായത്തിന്റെ പേര് പറഞ്ഞ് പരാതിക്കാരിയെ ഒഴിവാക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി 2021 സെപ്തംബര്‍ ഏഴിന് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സെപ്തംബര്‍ 23ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Sharing is caring!